2011, ജൂൺ 6, തിങ്കളാഴ്‌ച

നുറുങ്ങുകള്‍





ബുഫെ
ഇപ്പൊൾ കല്യാണസദ്യകളില് ഭക്ഷണം വിളമ്പുന്നത് പാശ്ചാത്യന് രീതിയില് ബുഫെ എന്ന ഓമനപ്പേരിലാണ്. പാശ്ചാത്യന് നാടുകളിലും നമ്മുടെതന്നെ ചില പ്രദേശങ്ങളിലും ഭക്ഷണ വിഭവങ്ങള് ക്ഷണിക്കപ്പെട്ട വ്യക്തി അഭിരുചിക്കനുസരിച്ച് ആവശ്യത്തിന് സ്വയം എടുത്തു കഴിക്കാവുന്ന രീതിയിലാണ് സംവിധാനിച്ചിട്ടുണ്ടാകുക. എന്നാല്, ഇവിടെയാകട്ടെ ഭക്ഷണത്തിന് ദുരിതാശ്വാസ ക്യാമ്പിലെ...ന്നപോലെ നീണ്ട ക്യൂവില് നില്ക്കുന്ന കാഴ്ചയാണ് കാണാറുള്ളത്.
വിളമ്പുകാരന്റെ ഔദാര്യമെന്ന മട്ടില് ഇത്തിരി വിഭവം വിളമ്പുമ്പോള് പേപ്പര്പ്ലേറ്റ് ഒടിഞ്ഞ് ഭക്ഷണം ശരീരത്തിലും വസ്ത്രത്തിലും തെറിച്ചുവീണിട്ടുപോലും ഒന്നിരിക്കാന് നോക്കിയാല് ഒരു കസേര പോലുമില്ലാതെ കഷ്ടപ്പെടുന്നത് കണ്ട് കല്യാണവീട്ടുകാരന് ആത്മനിര്വൃതി അടയുകയാണ്. പാതിവിശപ്പുമായി ദാഹം തീര്ക്കാന് ഒരു ഗ്ലാസ്വെള്ളം പോലും എടുക്കാന് സാധിക്കാതെ ആത്മാഭിമാനമുള്ളതുകൊണ്ട് രണ്ടാംപ്രാവശ്യം വിളമ്പുകാരന്റെ ഔദാര്യത്തിന് നില്ക്കാതെ കല്യാണവീട്ടില്നിന്നും പോകുന്നവരും തീരെ ഭക്ഷണം കഴിക്കാതെ പോകുന്നവരും ഉണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.
എന്തിനാണ് ലോകരെ മുഴുവന് ക്ഷണിച്ചുവരുത്തി ഇത്തരത്തില് അവഹേളിക്കുന്നത്? മാന്യമായ രീതിയില് സ്വീകരണവും ഭക്ഷണവും നല്കാന് കഴിയില്ലെങ്കില് എന്തിനാണ് സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും രോഗികളെയും ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്. കണ്ടമാനം ആളുകളെ ക്ഷണിക്കലല്ല, വിരുന്നുവന്നവരെ മാന്യമായി സ്വീകരിച്ച് നല്ല നിലയില് ഭക്ഷണം നല്കി സൗഹൃദം പങ്കുവെക്കലാണ് മാന്യതയും അന്തസ്സും.
ctsy.MADHYAMAM